
കോട്ടയം: ഓഫിസ് അറ്റൻഡൻഡ്, അസിസ്റ്റന്റ്, ഓഫിസർ ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ പേക്ഷിക്കാം. കൂടാതെ വിവിധ സ്കൂൾ/കോളജുകളിലെ അധ്യാപക ഒഴിവുകളിലും അവസരമുണ്ട്. കരാർ/താൽക്കാലിക നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
മാനേജർ/ ഓഫിസർ
കോട്ടയം പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ മാനേജർ, ലീഗൽ ഓഫിസർ 7 ഒഴിവ്. ഒക്ടോബർ 28 വരെ അപേക്ഷിക്കാം. എസ്റ്റേറ്റ്, എഫ് ആൻഡ് എ, പി ആൻഡ് എ വിഭാഗങ്ങളിലാണ് മാനേജർ ഒഴിവ്. www.pcklimited.in
ഓഫിസ് അറ്റൻഡൻഡ്
ഗുരുവായൂർ ലിറ്റിൽഫ്ളവർ കോളജിൽ ഓഫിസ് അറ്റൻഡൻഡ് തസ്തികയിൽ 4ഒഴിവ്. താൽക്കാലിക നിയമനം. അപേക്ഷ ഒക്ടോബർ 24 വരെ നൽകാം. വിലാസം: ലിറ്റിൽഫ്ളവർ കോളജ്, ഗുരുവായൂർ, പിഒ പുത്തൻപല്ലി, തൃശൂർ 680 103. 70124 21817.
അസോഷ്യേറ്റ്/അസിസ്റ്റന്റ്
തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്റ്റന്റ് 3ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 22, 24, നവംബർ 6 തീയതികളിൽ.
യോഗ്യത: എംഎസ്‌സി കെമിസ്ട്രിയിൽ/ഫിസിക്സ്, ബിഎസ്‌സി നഴ്സിങ്. പ്രായപരിധി: 35. സ്റ്റൈപൻഡ്: 20,000–31,000. www.niist.res.in
എക്സ്പെർട്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന ഡംപ്സൈറ്റ് റമഡിയേഷൻ എക്സ്പെർട്ട് തസ്തികയിൽ കരാർ നിയമനം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം, എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ പിജി, 10 വർഷ പരിചയം. പ്രായപരിധി: 55.
ശമ്പളം: 65,000-75,000. www.cmd.kerala.gov.in
കൺസൽറ്റന്റ്
സ്‌പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫിസിലും കേരളത്തിനു പുറത്തെ റീജനൽ ഓഫിസുകളിലും 9 കൺസൽറ്റന്റ് ഒഴിവ്. ഒരു വർഷ നിയമനം. യോഗ്യത: എംബിഎ, 5 വർഷ പരിചയം. ബിരുദ യോഗ്യതയുള്ള വിരമിച്ച സർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 21 വരെ. www.indianspices.com
ഓഫിസർ
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് കംപ്ലയൻസ് ഓഫിസർ ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രഫഷനൽ പ്രോഗ്രാം പൂർത്തിയാക്കിയവരാകണം, പ്രാക്ടിക്കൽ ട്രെയിനിങ്ങും 4 വർഷ ജോലി പരിചയവും നേടിയിരിക്കണം. പ്രായപരിധി: 30. www.kiifb.org/careers
അധ്യാപക ഒഴിവ്
എറണാകുളം
ഇടക്കൊച്ചി സർക്കാർ ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 21 നു 11.30 ന്.
അങ്കമാലി മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 23 ന് 10ന്.
പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്എസ്എസിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) 2 ഒഴിവ്. അഭിമുഖം ഒക്ടോബർ 21 ന് 10.30 ന്.
നെടുമ്പാശേരി പുളിയനം ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 21 ന് 10.30 ന്. 98464 22496.