കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു.
മകൻ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംങ്കലിലെ വീട്ടിൽ തങ്കപ്പൻ ആചാരിയും മകൻ അജിത്തും മാത്രമായിരുന്നു താമസം. ഇന്നലെ രാവിലെയാണ് അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ചത്.
പിന്നാലെ കൊട്ടാരക്കര പോലീസ് വീട്ടിൽ എത്തി. വെട്ടേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. കഴുത്തിൽ തോർത്ത് വരിഞ്ഞ് മുറുക്കിയിരുന്നു. ശ്വാസം മുട്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയതാകാം എന്നാണ് നിഗമനം.
അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യലഹരിയിൽ ആണ് അജിത്ത് അച്ഛനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അരുംകൊലയുടെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരുമുള്ളത്. റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് തങ്കപ്പൻ ആചാരി. 81 വയസായിരുന്നു.
അജിത്ത് ഭാര്യയുമായി പിരിഞ്ഞാണ് താമസം. ഇയാൾ സ്ഥിരം മദ്യാപാനിയാണ്. മകൻ്റെ മദ്യപാനത്തെ അച്ഛൻ എതിർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.