play-sharp-fill
പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും , നാമനിർദേശ പത്രിക സമർപ്പിക്കും ; പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും , നാമനിർദേശ പത്രിക സമർപ്പിക്കും ; പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം

സ്വന്തം ലേഖകൻ

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 364422 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ആനി രാജ 283,023 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 141,045 വോട്ടുകള്‍ നേടി. 2019ലെ തെരഞ്ഞടുപ്പില്‍ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പോള്‍ ചെയ്തതിന്റെ 64. 7 ശതമാനം വോട്ടുകള്‍ രാഹുലിന് ലഭിച്ചിരുന്നു.