video
play-sharp-fill

അതിവേഗത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം ; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ; അപകടത്തിനിടയാക്കിയത് 24 ന്യൂസിൻ്റെ വാഹനം

അതിവേഗത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം ; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ; അപകടത്തിനിടയാക്കിയത് 24 ന്യൂസിൻ്റെ വാഹനം

Spread the love

പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ച സംഭവം, ഇടിച്ചത് 24 ന്യൂസിന്റെ കാർ.

മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്‌ എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വാണിയമ്ബാറയാണ് അപകടം.

വാണിയമ്ബാറ പള്ളിയില്‍ ജുമഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികള്‍. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ പാഞ്ഞുവന്ന 24 ന്യൂസിന്റെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറിയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. വടുക്കാന്തോടി അഷ്‌റഫ് അലിയുടെ മകനാണ് മുഹമ്മദ് റോഷന്‍. അഞ്ചുമൂര്‍ത്തി മംഗലം വലിയവീട്ടില്‍ ഹൗസില്‍ വി എം ഇഖ്ബാലിന്റെ മകനാണ് മുഹമ്മദ് ഇസ്ലം ഇഖ്ബാല്‍.