റോഡിന് കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു ; നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായ് മറിഞ്ഞ് അപകടം ; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
ഫഫാസ് (25 )സില്‍സിന (28) എന്നിവർക്കാണ് പരുക്കേറ്റത്. കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്ബിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓമശ്ശേരി നീലേശ്വരം മാങ്ങാപ്പൊയിലാണ് അപകടമുണ്ടായത്. റോഡിന് കുറുകെ നായ ചാടിയപ്പോള്‍ നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു. കാർ റോഡിന് പുറത്തുള്ള പറമ്ബിലേക്ക് മറിയുകയായിരുന്നു. ഫഫാസിന്റെയും സില്‍സിനയുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0