play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (05/10/2024) പുതുപ്പള്ളി, കുമരകം, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (05/10/2024) പുതുപ്പള്ളി, കുമരകം, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (05/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന് കോഴിമല ,നടുവത്തുപടി, കുട്ടൻചിറപ്പടി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലജ്, പാച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 05/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു പാലം , ആറ്റമംഗലം, പുത്തൻ പള്ളി , മാടപ്പള്ളികാട് , പുതുക്കാട് 50, ഉസ്മാൻ കവല, വായനശാല എന്നീ ട്രാൻസ്ഫോർമറുകളിൽ 05-10-2024 രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളപ്പുങ്കൽ, കാള ചന്ത, സാൻസ്, കൊഴുവനാൽ ടൗൺ, കൊഴുവനാൽ ഹോസ്പിറ്റൽ, തോക്കാട്, ഇടമുള, ചൂരക്കുന്ന് ഭാഗങ്ങളിൽ (05- 10 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കണ്ണഞ്ചിറ, പന്നിത്തടം എന്നീ ഭാഗങ്ങളിൽ 05-10-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യൂതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈന്തുംമൂട്, പുളിക്കപ്പാലം, വെള്ളിയേപ്പള്ളി, കൊമ്പനാൽപ്പടി, പന്തനാൽ പടി, കുറ്റില്ലം, പാലാക്കാട് പള്ളി എന്നിവിടങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ആശാഭവൻ, പുറത്തേരി, നെടുംതറ, നിറദീപം HT, തൂപ്രം, കടംപാടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 05/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.