Spread the love

പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവ്ധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.

video
play-sharp-fill

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ പൈലറ്റും രണ്ട് എഞ്ചിനീയർമാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ബവ്ധനിലെ ബറുക്ക് മേഖലയിലെ കുന്നിൻ മുകളിൽ തകർന്നുവീണ ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്.