വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയായ പ്രൊഡക്ഷൻ കണ്‍ട്രോളറെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു ;ഇയാള്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Spread the love

കൊച്ചി : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസില്‍ പ്രതിയായ സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളറെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കൊച്ചി സ്വദേശി നോബിള്‍ ജേക്കബിനെതിരെയാണ് എമിഗ്രേഷനില്‍നിന്ന് നടപടിയുണ്ടായത്.

കഴിഞ്ഞ ദിവസമാണ് നോബിള്‍ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് ആ ഘട്ടത്തില്‍ അനിവാര്യം അല്ലാതിരുന്നതിനാല്‍ നോബിളിനെ പിന്നീട് വിമാനത്താവളത്തില്‍നിന്ന് മടക്കി അയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോബിളിന്റെ മുൻകൂർ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഈ സമയത്താണ് ഇയാള്‍ ദുബായിലേക്ക് പോകാൻ ഒരുങ്ങിയത്.

നോബിളിന്റെ കുടുംബം ദുബായിലാണെന്നാണ് വിവരം. ഇവർക്കൊപ്പം പോകാൻ ശ്രമിക്കുന്നതിനിടെയാണ് നീക്കം തടഞ്ഞത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോർത്ത് പോലീസാണ് നോബിളിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.