
ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ടാങ്കറിന്റെ മഡ് ഗാര്‍ഡ് എന്ന് സംശയമുള്ള വസ്തുവാണ് നിലവിൽ കണ്ടെത്തിയത്. ഡ്രഡ്ജര്‍ സിപി 4ല്‍ തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു.
അതേസമയം തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന പോയിന്റുകളിലെല്ലാം തിരച്ചില്‍ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജനറല്‍ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകള്‍ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രബാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചില്‍ നടത്തുന്നതെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞിരുന്നു.