കോട്ടയം നഗരസഭയിലെ 25-ാം വാർഡിൽ ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ പ്രവർത്തനമാരംഭിച്ചു ; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : നഗരസഭയിലെ 25-ാം വാർഡിൽ ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ ( നഗര ആരോഗ്യ കേന്ദ്രം )പ്രവർത്തനമാരംഭിച്ചു. സഹകരണ – തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കേരളത്തിൽ വർധിച്ചുവരുന്ന നഗരവൽകരണം ആരോഗ്യമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതിലൂടെ നഗര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഇവിടെ നിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് test കൾക്ക് ഉള്ള സൗകര്യവും ഉണ്ടായിരിക്കും.

ഡോക്ടർ -1 ,സ്റ്റാഫ് നേഴ്സ് -2, ഫാർമസിസ്റ് -1 ,സപ്പോർട്ടീവ് സ്റ്റാഫ് -1, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ -1 തുടങ്ങിയ 6 പേർ അടങ്ങുന്ന ടീമാണ് ഹോസ്പിറ്റലിൽ ഉള്ളത്.

മൈനർ ഡ്രസിങ് ,ഒബ്സെർവഷൻ സൗകര്യം,റഫറൽ സംവിധാനങ്ങൾ ,ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , കുട്ടികൾക്കുള്ള ഇമ്മ്യൂണൈസേഷൻ തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

തിരുവാതുക്കൽ വാഴേപ്പറമ്പിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ : ഷീജ അനിൽകുമാർ,വാർഡ് കൗൺസിലർ ജിഷ ജോഷി,നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്,
Dr.വ്യാസ് സുകുമാരൻ,
എം കെ പ്രഭാകരൻ, സി എൻ സത്യാനേശൻ, എം കെ രമേശൻ, മുകേഷ്
തുടങ്ങിയവർ സംബന്ധിച്ചു.