കോട്ടയം മാവേലിപ്പടി-കരണ്ടേലിപ്പടി റോഡിൽ നഗര ജനകീയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു; നഗരസഭ ചെയർപേഴ്സൺ സെപ്റ്റംർ 23ന് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യും; ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും; സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് ടെസ്റ്റുകൾക്ക് ഉള്ള സൗകര്യവും ലഭ്യമാണ്

Spread the love

നമ്മുടെ വാർഡിൽ മാവേലിപ്പടി – കരണ്ടേലിപ്പടി റോഡിൽ ( Old -മാധവ് ഹോസ്റ്റൽ) നഗര ജനകീയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. സെപ്റ്റംർ 23ന് രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൺ ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ഉദ്ഘാടന വേളയിൽ അങ്ങയുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ വർധിച്ചുവരുന്ന നഗരവൽകരണം ആരോഗ്യമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതിലൂടെ നഗര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്.

ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും. സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് ടെസ്റ്റുകൾക്ക് ഉള്ള സൗകര്യവും ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ -1, സ്റ്റാഫ് നേഴ്സ് -2, ഫാർമസിസ്റ് -1, സപ്പോർട്ടീവ് സ്റ്റാഫ് -1, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ -1 തുടങ്ങിയ 6 പേർ അടങ്ങുന്ന ടീം ഹോസ്പിറ്റലിൽ ഉണ്ടാകും.

മൈനർ ഡ്രസിങ് , ഒബ്സെർവഷൻ സൗകര്യം, റഫറൽ സംവിധാനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, കുട്ടികൾക്കുള്ള ഇമ്മ്യൂണൈസേഷൻ തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതാണ്.