play-sharp-fill
വിവാഹം കഴിക്കാൻ പോകുന്നവരാണോ..? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചോളൂ… ഇല്ലെങ്കിൽ ജീവിതം തകിടം മറിയും; എത്ര സൗന്ദര്യം ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുത്…. ജീവിതം നശിച്ചു പോകും… വിവാഹത്തെ കുറിച്ച് ചാണക്യൻ പറഞ്ഞതിങ്ങനെ….

വിവാഹം കഴിക്കാൻ പോകുന്നവരാണോ..? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചോളൂ… ഇല്ലെങ്കിൽ ജീവിതം തകിടം മറിയും; എത്ര സൗന്ദര്യം ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുത്…. ജീവിതം നശിച്ചു പോകും… വിവാഹത്തെ കുറിച്ച് ചാണക്യൻ പറഞ്ഞതിങ്ങനെ….

ചാണക്യനീതിയെക്കുറിച്ചും ചാണക്യനെക്കുറിച്ചും നമ്മുടെ പൂര്‍വ്വികന്മാർ പറഞ്ഞ് നാം കേട്ടിട്ടുണ്ടാവും. ഏറെ പ്രശസ്തമായ ഒന്നാണ് ചാണക്യ തന്ത്രവും. അത്രയേറെ കൂര്‍മ്മുബുദ്ധിയുള്ള തന്ത്രശാലിയായിരുന്നു ചാണക്യന്‍.

ചന്ദ്രഗുപ്തന്റെ രാജസഭയിലെ പ്രധാനികളില്‍ ഒരാളായിരുന്ന ചാണക്യന്‍ വളരെയധികം ദീർഘവീക്ഷണത്തോടെ കാര്യങ്ങളെയെല്ലാം കൈകാര്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ചാണക്യനീതി എന്ന ഗ്രന്ഥം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.


ചാണക്യന്റെ ഓരോ വാക്യങ്ങളും അത്രയേറെ പ്രാധാന്യത്തോടെയാണ് ഇന്നും കണക്കാക്കി വരുന്നതും. കുടുംബത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമ്പത്തിക അടിസ്ഥാനത്തെക്കുറിച്ചും എല്ലാം കൃത്യമായി മനസ്സിലാക്കാന്‍ ചാണക്യനീതി പില്‍ക്കാലത്ത് സഹായിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ ബന്ധത്തെക്കുറിച്ച്‌ ചാണക്യന്‍ ചാണക്യനീതിയില്‍ ചില കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

വിവാഹം കഴിക്കാന്‍ പോവുന്ന വ്യക്തിയാണെങ്കില്‍ ഒരു സ്ത്രീയുടെ സ്വഭാവത്തെ നോക്കി വേണം വിവാഹം കഴിക്കാന്‍ എന്നതാണ് ചാണക്യന്‍ പറയുന്നത്. ഒരിക്കലും ബാഹ്യസൗന്ദര്യത്തില്‍ ആകൃഷ്ടനാവാതെ ഒരു സ്ത്രീയുടെ മനസ്സിനേയും സ്വഭാവത്തേയും മനസ്സിലാക്കി വേണം വിവാഹം കഴിക്കാന്‍ എന്നാണ് ചാണക്യന്‍ പറയുന്നത്.

അല്ലാത്ത പക്ഷം അത് ദാമ്പത്യ ജീവിതത്തിന്റെ പ്രതിസന്ധികളിലേക്കും സമാധാനക്കേടിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യത്തില്‍ മാത്രം വിശ്വസിച്ച്‌ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വിളിച്ച്‌ വരുത്തുന്നതിന് തുല്യമാണ്.

പലപ്പോഴും ബുദ്ധിയില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കുന്നതും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയോടെ ഒരു കാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നതെങ്കില്‍ അത് പലപ്പോഴും ജീവിതം തകിടം മറിക്കുന്നു.

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്നവര്‍ ബുദ്ധിയുടെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം.

വിവാഹത്തിന്റെ കാര്യത്തിൽ കുടുംബ പാരമ്പര്യവും വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ചാണക്യന്‍ പറയുന്നത്. കാരണം കുടുംബ പാരമ്പര്യമില്ലാത്ത സ്ത്രീകളെങ്കില്‍ ഇവര്‍ എപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവിതത്തില്‍ സമാധാനക്കേടിലേക്ക് എത്തുമെന്നുമാണ് ചാണക്യതന്ത്രത്തില്‍ ചാണക്യന്‍ പറയുന്നത്.

എന്നാല്‍, കുടുംബ പാരമ്പര്യമുള്ള പെണ്‍കൂട്ടിയാണെങ്കില്‍ അവര്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കുന്നത് എന്നും ചാണക്യന്‍ പറയുന്നു.

നിങ്ങള്‍ വിവാഹം കഴിച്ച പെണ്‍കുട്ടി സ്ഥിരമായി നുണപറയുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജീവിതം പ്രശ്‌നത്തിലാവുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി നുണ പറയാത്ത വ്യക്തിയാണെന്ന് ഉറപ്പാക്കണം.

അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. ജീവിതം തന്നെ പ്രതിസന്ധിയിലേക്ക് എത്തുന്നതിന് അത് കാരണമാകുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കുമ്പോള്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിവാഹക്കാര്യത്തില്‍ ചാണക്യന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ വെക്കണം.