ഓണം ആഘോഷമാക്കി തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഓണാഘോഷവും നടത്തി 

Spread the love

കോട്ടയം: ഓണം ആഘോഷമാക്കി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ.

തിരുനക്കരകുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ പതിനാലാമത് വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും, ഓണാഘോഷ പരിപാടികളും ഫാ.ഡോ ഡേവിഡ് നാനാട്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.എസ് ഗീത യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ അഡ്വ. കെ സുരേഷ് കുറുപ്പ് വിതരണം ചെയ്തു. സെക്രട്ടറി ആശാ ശങ്കർ, ട്രഷറർ അനന്തലക്ഷ്മി ടി എം, വൈസ് പ്രസിഡണ്ട് എൻ പ്രതീഷ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അൽത്താഫ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഭാരവാഹികളായി കെ എസ് ഗീത പ്രസിഡന്റ്, എൻ പ്രതീഷ് വൈസ് പ്രസിഡന്റ്, ജ്യോതി ലക്ഷ്മി സെക്രട്ടറി, അനന്തലക്ഷ്മി ട്രഷറർ, സ്മിത സഞ്ജയ്, ആശ ജി ജോയിൻ സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടെ 15 അംഗങ്ങൾ ഭരണസമിതിയും തിരഞ്ഞെടുത്തു.