video
play-sharp-fill

ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തുടയില്‍ വേദന അനുഭവപ്പെട്ടു, 64കാരി നോക്കിയപ്പോള്‍ ഭീമൻപെരുമ്പാമ്പ്: 2 മണിക്കൂറോളം പാമ്പ് ചുറ്റി വരിഞ്ഞു: അയൽവാസികളാണ് രക്ഷപ്പെടുത്തിയത്.

ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തുടയില്‍ വേദന അനുഭവപ്പെട്ടു, 64കാരി നോക്കിയപ്പോള്‍ ഭീമൻപെരുമ്പാമ്പ്: 2 മണിക്കൂറോളം പാമ്പ് ചുറ്റി വരിഞ്ഞു: അയൽവാസികളാണ് രക്ഷപ്പെടുത്തിയത്.

Spread the love

ബാങ്കോക്ക്: ഭീമൻ പെരുമ്പാമ്പ് വിഴുങ്ങാൻ ശ്രമിച്ച 64കാരിയെ നീണ്ടപരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തായ്‌ലൻഡിലെ ബാങ്കോക്ക് സ്വദേശിയായ അരോം എന്ന സ്ത്രീയാണ് രണ്ട് മണിക്കൂറോളം നേരം പെരുമ്പാമ്പിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അരോം തന്റെ വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തന്റെ തുടയില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നിലത്തേക്ക് നോക്കിയത്. അപ്പോഴാണ് പെരുമ്പാമ്പ് തന്നെ ചുറ്റിവളയുന്നതാണെന്ന് മനസിലായതെന്ന് അരോം മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിന് ഏകദേശം 13 മുതല്‍ 16 അടി വരെ നീളമുണ്ടായിരുന്നു . അത് തന്നെ കടിച്ചതോടെ ക്ഷീണിതയായി നിലത്തിരിക്കേണ്ടി വന്നു. അതോടെ പാമ്പ് പൂർണമായും തന്നെ വളയുകയായിരുന്നു’-സ്ത്രീ പറഞ്ഞു.

പാമ്പില്‍ നിന്ന് രക്ഷപ്പെടാൻ അരോം ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷപ്പെടാൻ ശ്രമിക്കും തോറും പെരുമ്പാമ്പ് തന്നെ ശക്തമായി വരിഞ്ഞുമുറുക്കുകയായിരുന്നുവെന്ന് സ്ത്രീ വ്യക്തമാക്കി. ഒടുവില്‍ ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. അരോമിനെ പാമ്പ് പൂർണമായും വളഞ്ഞത് കണ്ട് അതിശയിച്ച്‌ പോയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് കൂടുതല്‍ ആളുകളെത്തി ഇരുമ്പ് പാരയുപയോഗിച്ച്‌ പാമ്പിന്റെ തലയില്‍ ശക്തമായി അടിച്ചതിനുശേഷമാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. അടിയേറ്റ പാമ്പ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അരോമിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.