video
play-sharp-fill

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു: ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു: ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം

Spread the love

സ്വന്തം ലേഖകൻ
പാണ്ടനാട്: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ ബിജു പ്രയാർ ( 51 )മരിച്ചു. പാണ്ടനാട് പ്രയാർ ഓലിക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞിന്റെയും കുട്ടിയമ്മയുടെയും മകനാണ്.

സംസ്കാരം ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

വ്യാഴാഴ്ച രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എം.സി. റോഡിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന പെട്രോൾ ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണ്

ഗുരുതരപരുക്കുകളോടെ കിടന്ന ബിജുവിനെ വഴിയാത്രക്കാരും ഓട്ടോഡ്രൈവർമാരും ചേർന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ അന്ത്യം സംഭവിച്ചു

ചെങ്ങന്നൂരിൽ എസിവി ന്യൂസ് ചാനലിൻ്റെ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക ചാനലുകളിലും ജോലി ചെയ്തിരുന്നു. സമീപകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ പി.എസ് മഞ്ജു മക്കൾ: കൃപ (13), ജീവൻ (12), ശ്രദ്ധ (9)