play-sharp-fill
അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ ആലുവയിലെ വീട്ടുവളപ്പിൽ; രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പിൽ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും; വൈകീട്ട് നാലോടെ ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും

കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ വൈകീട്ട് നാലു മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ നടക്കും. നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പിൽ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും.

വൈകിട്ട് നാലോടെ ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാര ചങ്ങുകൾ നടക്കും. അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) ഇന്ന് വൈകിട്ടാണ് അന്തരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ്​ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ​. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന്​ വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.