video
play-sharp-fill

പത്തനംതിട്ടയിൽ കടുവ ഇറങ്ങിയെന്ന വ്യാജ പ്രചരണം: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ പരാതിയിൽ 3 യുവാക്കളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ടയിൽ കടുവ ഇറങ്ങിയെന്ന വ്യാജ പ്രചരണം: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ പരാതിയിൽ 3 യുവാക്കളെ അറസ്റ്റ് ചെയ്തു

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുണ്‍ മോഹനന്‍, ഹരിപ്പാട് സ്വദേശി ആദര്‍ശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവയിറങ്ങിയെന്നായിരുന്നു പ്രചരണം. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ദിവസങ്ങളായി കടുവാ പേടിയിൽ ദുരിതം അനുഭവിക്കുകയായിരുന്നു പത്തനംതിട്ട നിവാസികൾ.