video
play-sharp-fill

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലും ചൈനയില്‍ പിതൃകര്‍മ്മം നടന്നിരുന്നു; കുഴിമാടത്തില്‍ അവിടെ തേയിലപ്പൊതി കൂടി വെയ്‌ക്കും:ചൈനയില്‍ മാത്രമല്ല, പുരാതന ഈജിപ്തിലും ബാബിലോണിയയിലും അസീറിയയിലും ഇത്തരം പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു ; തുറവൂര്‍ വിശ്വംഭരന്‍

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലും ചൈനയില്‍ പിതൃകര്‍മ്മം നടന്നിരുന്നു; കുഴിമാടത്തില്‍ അവിടെ തേയിലപ്പൊതി കൂടി വെയ്‌ക്കും:ചൈനയില്‍ മാത്രമല്ല, പുരാതന ഈജിപ്തിലും ബാബിലോണിയയിലും അസീറിയയിലും ഇത്തരം പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു ; തുറവൂര്‍ വിശ്വംഭരന്‍

Spread the love

കൊച്ചി: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലും ചൈനയില്‍ മരിച്ചവര്‍ക്കായി പിതൃകര്‍മ്മങ്ങള്‍ നടന്നിരുന്നുവെന്നും മരിച്ചവരുടെ കുഴിമാടത്തില്‍ തേയിലപ്പൊതി കൂടി വെയ്‌ക്കുമായിരുന്നെന്നും സാമൂഹ്യചിന്തകനായ തുറവൂര്‍ വിശ്വംഭരന്‍.
അന്തരിച്ച തുറവൂര്‍ വിശ്വംഭരന്റെ പഴയ കാലത്തെ വീഡിയോ പുനസംപ്രേഷണം ചെയ്തതായിരുന്നു ടിവി ചാനല്‍.മഹാരാജാസ് കോളെജിലെ പ്രൊഫസറായിരുന്ന ഇദ്ദേഹം 2017ലാണ് അന്തരിച്ചത്.

ചൈനയില്‍ മാത്രമല്ല, പുരാതന ഈജിപ്തിലും ബാബിലോണിയയിലും അസീറിയയിലും ഇത്തരം പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഭാരതത്തില്‍ പിതൃകര്‍മ്മങ്ങള്‍ നല്ലതുപോലെ വിശദമായ സംവിധാനമായി വികസിച്ചുവന്നുവെന്ന് മാത്രം. ഇവിടെ അതിന് ഒരു പ്രസക്തിയുണ്ട്.

പലപ്പോഴും ആളുകള്‍ ശ്രാര്‍ദം, ശ്രദ്ധാഞ്ജലി എന്നെല്ലാം പറയുന്നുവെങ്കിലും അത് ശരിയല്ല. ശ്രദ്ധയോട് കൂടി ചെയ്യുന്ന കര്‍മ്മമേതോ അതാണ് ശ്രാദ്ധാഞ്ജലി. അതാണ്
ശരിയായ പ്രയോഗം.- തുറവൂര്‍ വിശ്വംഭരന്‍ വിശദമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രാദ്ധാഞ്ജലി ഭാരതീയ സംസ്കാരത്തിലെ പൂര്‍ണ്ണമായ ചട്ടക്കൂടിലെ ഒരിനമാണ്. അതിന് ഒരു പൂര്‍ണ്ണതയുണ്ട്.മറ്റു രാജ്യങ്ങളിലൊന്നും ശ്രാദ്ധാഞ്ജലി ഇത്രത്തോളം വികസിച്ചിട്ടില്ല. പൂര്‍വ്വിക പരമ്പരയുടെ അംശങ്ങള്‍ പ്രേരിപ്പിക്കുന്നതുകൊണ്ടാണ് നമുക്ക് ശ്രാദ്ധകര്‍മ്മം ചെയ്യാനുള്ള താല്‍പര്യം വരുന്നത് തന്നെ. – തുറവൂര്‍ വിശ്വംഭരന്‍ പറയുന്നു.

ശ്രാദ്ധാഞ്ജലി എന്നത് ഒരു സ്വയം ശുദ്ധീകരണപ്രക്രിയയാണ്. ജീവിച്ചിരിക്കുന്ന കാലത്ത് പിതാവിനോട് ക്രൂരമായി ഒരു മകന്‍ പെരുമാറിയിട്ടുണ്ടാകാം. അപ്പോള്‍ ആ കുറ്റബോധത്തെ ദുരീകരിച്ച്‌ പാപബോധത്തില്‍ നിന്നും നമ്മുടെ
ഹൃദയത്തെ ശുദ്ധീകരിക്കും. ശ്രാദ്ധാഞ്ജലി ഒരു ലോഗോ തെറാപ്പിയാണ്. ശ്രാദ്ധാഞ്ജിയിലൂടെ മന്ത്രങ്ങള്‍ ഉച്ചരിക്കുക വഴി നമ്മുടെ മനസ്സ് ശുദ്ധീകരിക്കപ്പെടുകയാണ്. – തുറവൂര്‍ വിശ്വംഭരന്‍ ചൂണ്ടിക്കാട്ടുന്നു. .