video
play-sharp-fill

സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് ഒരു നിയമനവും നടത്താതെ പുതിയ ലിസ്റ്റ് തയാറാക്കാനുള്ള നടപടികളുമായി പി.എസ്.സി ; മെയിൻ ലിസ്റ്റില്‍ 4,725 പേരും സപ്ലിമെൻ്ററി ലിസ്റ്റില്‍1,922 പേരും ഉള്‍പ്പെടെ വഴിയാധാരമായത് 6,647 ഉദ്യോഗാര്‍ഥികള്‍

സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍നിന്ന് ഒരു നിയമനവും നടത്താതെ പുതിയ ലിസ്റ്റ് തയാറാക്കാനുള്ള നടപടികളുമായി പി.എസ്.സി ; മെയിൻ ലിസ്റ്റില്‍ 4,725 പേരും സപ്ലിമെൻ്ററി ലിസ്റ്റില്‍1,922 പേരും ഉള്‍പ്പെടെ വഴിയാധാരമായത് 6,647 ഉദ്യോഗാര്‍ഥികള്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിവില്‍ പൊലിസ് ഓഫിസർ (സി.പി.ഒ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് അഞ്ച് മാസമായിട്ടും ഒരു നിയമനം പോലും നടത്താതെ പുതിയ ലിസ്റ്റ് തയാറാക്കാനുള്ള നടപടികളുമായി പി.എസ്.സി മുന്നോട്ട്.

കഴിഞ്ഞ ഏപ്രില്‍15 ന് ഏഴു ബറ്റാലിയനുകളിലായി പ്രസിദ്ധീകരിച്ച മെയിൻ ലിസ്റ്റില്‍ 4,725 പേരും സപ്ലിമെൻ്ററി ലിസ്റ്റില്‍1,922 പേരും ഉള്‍പ്പെടെ 6,647 ഉദ്യോഗാർഥികള്‍ നിയമനത്തിനായി കാത്തിരിക്കുമ്ബോഴാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നിയമനം നടക്കാതിരിക്കുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിയമന ശുപാർശ ലഭിച്ചിട്ട് ജോലിക്ക് ചേരാതിരുന്ന (എൻ.ജെ.ഡി) 38 ഒഴിവുകളിലേക്ക് ആകെ 24 പേർക്ക് മാത്രമാണ് ഈ വർഷം നിയമന ശുപാർശ നല്‍കിയത്. ഇതില്‍ത്തന്നെ 14 ഒഴിവിലേക്ക് ഇതുവരെയും നിയമന ശുപാർശ നല്‍കിയിട്ടുമില്ല. എന്നാല്‍ മുൻ റാങ്ക് ലിസ്റ്റില്‍ നിന്നും 4,783 പേർക്കു നിയമന ശുപാർശ നല്‍കിയിരുന്നു.

ഈ റാങ്ക് ലിസ്റ്റ് നിലവിലിരിക്കുമ്ബോള്‍ത്തന്നെ അടുത്ത വിജ്ഞാപനം വരികയും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ ഉദ്യോഗാർഥികളുടെ കായികക്ഷമതാ പരീക്ഷകൂടി പൂർത്തിയാക്കിയാല്‍ പുതിയ ലിസ്റ്റും നിലവില്‍ വരും. നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ ഒരു വർഷ കാലാവധി പൂർത്തിയാക്കുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് നിലവില്‍വരത്തക്കവിധം ”കാര്യക്ഷമത” അധികൃതർ കാണിക്കുന്നുണ്ട്. എന്നാല്‍,ഒഴിവു റിപ്പോർട്ട് ചെയ്യുന്നതില്‍ ഇതില്ലെന്നും വിമർശനമുണ്ട്.