play-sharp-fill
വിദേശത്തുള്ളവർ എന്താണ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്നോട്ട് വലിയുന്നത് ; വൈറലായി യുവാവിന്റെ പോസ്റ്റ്

വിദേശത്തുള്ളവർ എന്താണ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്നോട്ട് വലിയുന്നത് ; വൈറലായി യുവാവിന്റെ പോസ്റ്റ്

സ്വന്തം ലേഖകൻ

നാട്ടിലേക്ക് തിരികെ വരാൻ പലർക്കും ആഗ്രഹമില്ല.കുടുംബവുമായി അവിടെ തന്നെ ജീവിക്കാനാണ് പലരുടേയും ആഗ്രഹം. യുഎസ്‍എ, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ആളുകള്‍ പോകുന്നത്. ജോലി തേടി പോകുന്നവരും പഠനം തന്നെ അവിടെയാക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്.


എന്തായാലും, എന്തുകൊണ്ടാണ് പലരും വിദേശത്ത് പോകാൻ ഇത്രയധികം താല്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ താല്പര്യമില്ലാത്തത്. ഇങ്ങനെ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുകെയിലാണ് ഈ യുവാവ് താമസിക്കുന്നത്. ‘വിദേശത്ത് താമസിക്കുമ്ബോള്‍ ഇന്ത്യയില്‍ നിന്നുള്ള എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് മിസ്സാകുന്നത്? സൗകര്യങ്ങള്‍, വീട്ടുസഹായികള്‍, കുടുംബം, ആഘോഷങ്ങള്‍, ജീവിതച്ചെലവ് കുറവ് എന്നിവയൊക്കെയാണ് എന്ന് പറയുന്ന ത്രെഡ്ഡുകള്‍ ഞാൻ കണ്ടിട്ടുണ്ട്. ഇവയെല്ലാം മിക്കവാറും ശരിയുമാണ്. എന്താണ് നിങ്ങളെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്’ എന്നതാണ് ചോദ്യം.

പിന്നീട്, താനെന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കാത്തത് എന്നതിന്റെ കാരണവും ഇയാള്‍ പറയുന്നുണ്ട്. ‘നല്ല അടിസ്ഥാനസൗകര്യങ്ങള്‍, വർക്ക്- ലൈഫ് ബാലൻസ്, മുൻവിധികളില്ലാതെ പെരുമാറുന്ന സമൂഹം, കുറ്റകൃത്യങ്ങള്‍ കുറവ് ഇവയൊക്കെ കാരണമാണ് താൻ നാട്ടിലേക്ക് വരാൻ തയ്യാറാവാതെ യുകെയില്‍ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നത്’ എന്നാണ് യുവാവ് പറയുന്നത്.