play-sharp-fill
മുളക്കുളം ചന്തപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണം: വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് ജനപ്രതിനിധികൾ പൊൻകുന്നം കെ എസ് ടി പി എക്‌സികുട്ടിവ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി

മുളക്കുളം ചന്തപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണം: വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് ജനപ്രതിനിധികൾ പൊൻകുന്നം കെ എസ് ടി പി എക്‌സികുട്ടിവ് എൻജിനിയറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി

പൊൻകുന്നം: മുളക്കുളം ചന്തപ്പാലം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് ജനപ്രതിനിധികളുടെ

നേതൃത്വത്തിൽ പൊൻകുന്നം കെ എസ് ടി പി എക്‌സികുട്ടിവ് എഞ്ചിനിയറുടെ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .


ധർണ്ണ വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ എൻ ഉത്ഘാടനം ചെയ്തു എൽ ഡി എഫ് നേതാക്കളായ ടി വി രാജൻ,ടി വി ബേബി, കെ ഡി വിശ്വൻ,ലൂക്ക് മാത്യു,വി എൻ ബാബു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ എന്നിവർ പ്രസംഗിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഒരുകോടി പതിനല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെഎസ് ടി പി

റീ ബിൽഡ് കേരളക്ക് നൽകിയിട്ടുണ്ട് എസ്റ്റിറ്റിമേറ്റിനു അഡ്മിനിസ്ട്രേഷൻ സാങ്ങ്ഷൻ(എ സ് ) ലഭിച്ചിട്ടുണ്ട് രണ്ടാഴ്ചക്കുള്ളിൽ ടെന്റർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കും എന്ന് ഉത്തരവാദിത്തപെട്ടവർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു