കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മരണം ഉറപ്പിക്കാൻ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടി ; കൊട്ടാരക്കരയിൽ സംശയത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Spread the love

കൊട്ടാരക്കര : പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50)യാണ് മരിച്ചത്.

video
play-sharp-fill

സംശയത്തെ തുടർന്നാണ് കൊലപാതകം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മരണം ഉറപ്പിക്കാൻ ഭർത്താവ്  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പോലീസ് സംഭവ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group