
വിശപ്പു മാറാൻ മാത്രമായി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്! അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ഒരു മനുഷ്യന്റെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിശപ്പു മാറിയാല്‍ മതിയല്ലോ എന്ന ചിന്തയാണ് പലർക്കും.എന്നാല്‍ അങ്ങനെയല്ല ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കും.
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി ആചരിക്കാറുണ്ട്. ‘പോഷകസമ്ബുഷ്ടമായ ആഹാരം എല്ലാവർക്കും’ എന്നതായിരുന്നു ഈ വർഷത്തെ തീം. സമീകൃതഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകദാരിദ്ര്യം തടയേണ്ടതിനെക്കുറിച്ചുമെല്ലാം ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.
Third Eye News Live
0