play-sharp-fill
സിഗരറ്റ് വലിക്കാൻ ലൈറ്റർ നൽകിയില്ലെന്നാരോപിച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു ; പ്രതികൾ പിടിയിൽ

സിഗരറ്റ് വലിക്കാൻ ലൈറ്റർ നൽകിയില്ലെന്നാരോപിച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു ; പ്രതികൾ പിടിയിൽ

കണ്ണൂർ : സിഗരറ്റ് വലിക്കാൻ ലൈറ്റർ ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റില്‍.

അത്താഴക്കുന്ന് സ്വദേശി കെ. മുഹമ്മദ് സഫ്‌വാൻ(22), കൊറ്റാളി സ്വദേശി കെ. സഫ്‌വാൻ എന്നിവരെയാണ് കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.


ചൊവ്വാഴ്ച്ചപുലർച്ചെ 2.45 നായിരുന്നു സംഭവം. പാപ്പിനിശേരി സ്വദേശി ടി.പി.പി. മുനവീറിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരന്‍റെ സഹോദരനായ ടി.പി.പി. തൻസീല്‍(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്ബലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയില്‍ വച്ച്‌ ആറ്പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക് തർക്കം നടക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രതികള്‍ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ തൻസീലിന്‍റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്‍റെ വയറിനു കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു.