സ്ഥിരമായി ഹെൽമെറ്റ് വയ്ക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്
ഈ കാലഘട്ടത്തില്‍ എല്ലാ വീട്ടിലും ഒരു ഇരുചക്രവാഹനമെങ്കിലും കാണാറുണ്ട്. വളരെ എളുപ്പം യാത്ര ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇരുചക്രവാഹനങ്ങള്‍.ഇതിലെ സുരക്ഷിതമായ യാത്രയ്ക്ക് ഹെല്‍മറ്റ് വയ്ക്കണം. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഇതിന് ഫെെൻ നല്‍കേണ്ടിവരും. എന്നാല്‍ സ്ഥിരമായി ഹെല്‍മറ്റ് ധരിക്കുന്നത്ചില പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്തെക്കൊയാണ് അതെന്ന് നോക്കാം.
പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം ഹെല്‍മറ്റാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മറികടക്കം. തല മുഴുവൻ കവർ ചെയ്ത് ഹെല്‍മറ്റ് വയ്ക്കുമ്ബോള്‍ തലയോട്ടിയില്‍ വിയർപ്പ് കൂടും. ഈ നനവ് ശിരോചമത്തില്‍ പൂപ്പലിനും താരനും കാരണമാകുന്നു. അതിനാല്‍ ഹെല്‍മറ്റ് എപ്പോഴും ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ഇത് തലയില്‍ അണുബാധയുണ്ടാകുന്നത് തടയുന്നു. ദൂരയാത്രകള്‍ പോകുമ്ബോള്‍ ഇടയ്ക്ക് ബെെക്ക് നിർത്തി ഹെല്‍മറ്റ് ഊരിവയ്ക്കുക.
ഇത് വിയപ്പ് തങ്ങി നില്‍ക്കുന്നത് തടയുന്നു. കൂടാതെ ഹെല്‍മറ്റ് ധരിക്കുന്നതിന് മുൻപ് തലമുടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവർ ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ തടയുന്നു. മുടി തീരെ വരണ്ടതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഹെല്‍മറ്റും മുടിയും തമ്മിലുള്ള ഉരസുകയും മുടി കൊഴിയുന്നതിനും കാരണമാകുകയും ചെയ്യുന്നു. ശുദ്ധമായ വെള്ളത്തില്‍ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും.
Whatsapp Group 1 | Whatsapp Group 2 |Telegram Group