പാരമ്പര്യരോഗമാണോ ലുക്കീമിയ അറിയേണ്ടതെല്ലാം

Spread the love

മാ രകമായ അസുഖങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ലുക്കീമിയ അഥവാ രക്താർബുദം. രക്തം, മജ്ജ എന്നിവയെ ബാധിക്കുന്ന കാൻസർ മൂലം ആഗോളതലത്തില്‍ ഓരോ വർഷവും 3,11,594 പേരാണ് മരണപ്പെടുന്നത്.

video
play-sharp-fill

നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് ഏക പോംവഴി. ലിംഫോമ, ലുക്കീമിയ, മൈലോമ തുടങ്ങി നിരവധി അസുഖങ്ങള്‍ രക്താർബുദത്തില്‍ ഉള്‍പ്പെടുന്നുണ്ട്. രക്താർബുദം പാരമ്ബര്യ രോഗമല്ല എന്നാണ് ഡോക്റ്റർമാർ വ്യക്തമാക്കുന്നത്.

എന്നാല്‍ ജീനുകളിലെ ചില വ്യത്യാസങ്ങള്‍ അസുഖത്തിന് കാരണമായേക്കാം. ഉദാഹരണത്തിന് ഡൗണ്‍ സിൻഡ്രേം, ലി-ഫ്രോമേനി സിൻ‌ഡ്രോം തുടങ്ങിയ അവസ്ഥയുള്ളവർക്കും ജീനുകളില്‍ മ്യൂട്ടേഷൻ കണ്ടെത്തിയിട്ടുള്ളവർക്കും ലുക്കീമിയ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വേത രക്താണുക്കളുടെ അമിതമായ വർധനവാണ് അസുഖത്തിനു തുടക്കമിടുന്നത്. മാതൃകോശങ്ങളിലുള്ള തകരാറാണ് അമിതമായി ശ്വേത രക്താണുക്കള്‍ ഉത്പാദിപ്പിക്കാൻ ഇടയാക്കുന്നത്. ഇതോടെ രക്തകോശങ്ങളുടെ പ്രവർത്തനം താറുമാറാകും.