Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അകാലനര കാരണം ബുദ്ധിമുട്ടുന്നവർ കേരളത്തില്‍ ഒരുപാടുണ്ട്. കെമിക്കല്‍ ഡൈ ഉപയോഗിച്ച്‌ പലർക്കും അമിതമായ മുടികൊഴിച്ചിലും അലർജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.അല്‍പ്പം സമയം ചെലവഴിക്കാൻ തയ്യാറാണെങ്കില്‍ ഉഗ്രൻ ഡൈ നിങ്ങള്‍ക്ക് തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഈ ഡൈ മുടി വളരാനും താരൻ മാറാനും ഉത്തമമാണ്.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞള്‍പ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

വെളിച്ചെണ്ണ / ഒലിവ് ഓയില്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്ബ് ചീനച്ചട്ടിയില്‍ മഞ്ഞള്‍പ്പൊടി ഇട്ട് നന്നായി ചൂടാക്കുക. ലോ ഫ്ലെയിമില്‍ വച്ച്‌ നല്ല കറുപ്പ് അല്ലെങ്കില്‍ കാപ്പിപ്പൊടി നിറമാകുന്നതുവരെ ചൂടാക്കണം. ശേഷം തണുപ്പിച്ച്‌ ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ചേർത്ത് ഡൈ രൂപത്തിലാക്കിയെടുക്കണം. ഈ ഡൈ ഒരു ദിവസം മുഴുവൻ ഇരുമ്ബ് പാത്രത്തില്‍ അടച്ച്‌ സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

നല്ല കറുത്ത രൂപത്തില്‍ ലഭിക്കുന്ന ഡൈ, ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലും തലയോട്ടിയിലും തേച്ച്‌ പിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ ഉപയോഗിച്ചതുകൊണ്ട് മാത്രം ഫലം ലഭിക്കില്ല. ആഴ്‌ചയില്‍ രണ്ട് തവണ ഉപയോഗിക്കണം. ക്രമേണ നര കുറഞ്ഞുവരുന്നത് കാണാം.