തലച്ചോറില്‍ അണുബാധ : ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

Spread the love

കോഴിക്കോട് : തലച്ചോറില്‍ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു. കാസർഗോഡ് മേല്‍പ്പറമ്ബ് ചന്ദ്രഗിരി ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂള്‍ പ്ലസ് ടു വിദ്യാർത്ഥി എൻ.എം വൈഷ്ണവിയാണ് മരിച്ചത്.

video
play-sharp-fill

കാസർകോട് മേല്‍പ്പറമ്ബില്‍ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശികളായ ശശിധരൻ-ശുഭ ദമ്ബതികളുടെ മകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്വദേശമായ ബാലുശേരിയില്‍ സംസ്കാരം നടത്തി.

ദിവസങ്ങള്‍ക്ക് മുൻപ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാർത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.