നേര്യമംഗലത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

നേര്യമംഗലം : ബസ്സും ബൈക്കും കൂട്ടിയിടിച്ച്  രണ്ടു പേർ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്‌സല്‍ (22), അന്‍ഷാദ്(18) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നേര്യമംഗലം റാണിക്കല്ലില്‍ വച്ച്‌ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടം നടന്ന ഉടന്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇരുവരുടെയും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.