Spread the love

ചേര്‍ത്തല: ഷാപ്പിലെത്തിയ സ്‌കൂള്‍ കുട്ടികള്‍ക്കു കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാര്‍ അറസ്റ്റില്‍. ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഷാപ്പിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവനക്കാര്‍ കള്ള് നല്‍കിയത്.

video
play-sharp-fill

കള്ളു കുടിച്ച്‌ അത്യാസന്ന നിലയിലായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റി.

സെപ്റ്റംബർ 13ന് സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് ഏഴാം ക്ലാസുകാരായ നാലു കുട്ടികള്‍ പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പില്‍ മദ്യപിക്കാനെത്തിയത്. ഇവര്‍ക്കു കള്ള് നല്‍കിയതിനു ഷാപ്പിലെ ജീവനക്കാരന്‍ മനോഹരന്‍, മാനേജര്‍ മോഹനന്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ് ശ്രീകുമാര്‍ എന്നിവരെ മൂന്നു മുതല്‍ ആറുവരെ പ്രതികളാക്കി കേസെടുത്തു.