
സ്വന്തം ലേഖകൻ
മലപ്പുറം: വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്.
പുണെ വൈറോളജി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ ബാധ സ്ഥിരീകരിക്കാനാകൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെംഗളൂരുവില്‍ വിദ്യാർഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് നാട്ടിലെത്തിയത്. തുടർന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.
രണ്ടുമാസം മുൻപ് മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയിലെ പതിന്നാലുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു.







