Spread the love

കോട്ടയം: തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
പായിപ്പാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പ്രസന്നന്റെ മകൻ പ്രവീൺ കച്ചവടത്തിനായി സൂക്ഷിച്ച് നാല് ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

video
play-sharp-fill

ഏകദേശം 2500 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. തൃക്കൊടിത്താനം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ പ്രതി വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം എസ്എച്ച്ഒ എം ജെ അരുണിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങളും പ്രതിയേയും പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ, മണികണ്ഠൻ, അരുൺ, ഷമീർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.