
ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലില്‍ പുരസ്‌കാരം
സ്വന്തംലേഖകൻ
കോട്ടയം : മലയാളത്തിന് അഭിമാനമായി ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേട്ടം.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരമാണ് ചിത്രം സ്വന്തമാക്കിയത്.
ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമാണ് പുരസ്‌ക്കാരമെന്നും നിഖില്‍ പ്രതികരിച്ചു.
സംവിധായകന്‍ ജയരാജാണ് നിഖിലിന് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. വിസയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് നിഖില്‍ പറഞ്ഞു.
Third Eye News Live
0