സംസ്ഥാനത്ത് സൗജന്യ ഓണകിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജിആർ അനിൽ നിർവഹിക്കും; 14 ഇന സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് റേഷൻ കടകൾ വ‍ഴി വിതരണം ചെയ്യും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും.

video
play-sharp-fill

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിക്കും.

സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 ഇന സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. റേഷൻ കടകൾ വ‍ഴിയായിരിക്കും കിറ്റുകളുടെ വിതരണം.