ഹൃദയാഘാതവും നെഞ്ചെരിച്ചിലും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ തിരിച്ചറിയാം

Spread the love

നെഞ്ചെരിച്ചിലും ഹൃദയാഘാതവും ഏതാണ്ട് ഒരുപോലെ വേദനയുണ്ടാക്കുന്നതിനാല്‍ പലര്‍ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കാറുണ്ട്.

ഇത് ചികിത്സ വൈകിപ്പിക്കുന്നതിനോ അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിനോ കാരണമാകുന്നു. വയറില്‍ നിന്ന്‌ അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച്‌ കയറി വരുന്ന ആസിഡ്‌ റീഫ്‌ളക്‌സ്‌ കാരണമുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. ഇത് കിടക്കുമ്ബോഴോ കുനിയുമ്ബോഴോ തീവ്രമാകാം.

എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട്‌ നിന്നു പോകുന്ന സാഹചര്യമാണ്‌ ഹൃദയാഘാതം. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മർദം, മുറുക്കം, വേദന അല്ലെങ്കില്‍ ഞെരുക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഉണ്ടാകാം. ഹൃദയാഘാതം ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്‌, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ്‌ റീഫ്ലക്‌സിലേക്ക്‌ നയിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ്‌ റീഫ്ലക്സ് കുറയ്‌ക്കും.

പൊസിഷൻ മാറുന്നത് നെഞ്ചെരിച്ചില്‍ ഒഴിവാക്കും.

അൻ്റാസിഡുകള്‍ നെഞ്ചെരിച്ചില്‍ വേഗത്തില്‍ മെച്ചപ്പെടുത്തും.

ഹൃദയാഘാത സമയത്ത് സ്ത്രീകള്‍ക്ക് ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടാം. പ്രായമായ ആളുകള്‍ക്ക് തളർച്ച, ശ്വാസംമുട്ടല്‍, വിയപ്പ് എന്നിവ അനുഭവപ്പെടാം.