സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീർ. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു.പനീർ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
പനീർ പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ്. പല്ലിന്റേയും എല്ലിന്റേയും വളർച്ചയ്ക്ക് പനീറിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ സഹായകാമാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭക്ഷണശീലത്തില്‍ തീർച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പനീർ എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചർമ്മസംബന്ധമായ പ്രശ്‌നങ്ങളും പനീർ പരിഹരിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി ചർമ്മസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പനീറിലെ ട്രിപ്റ്റോഫാൻ സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിൻറെ ഉത്പാദനത്തെയും ഉത്തേജിപ്പിക്കുന്നു. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.
തലച്ചോറിൻറെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിൻ ബി12 പനീറില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന വൈറ്റമിൻ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെയും തടയുന്നു. പലപ്പോഴും വൈറ്റമിൻ ബി12 അഭാവം സസ്യാഹാരികളില്‍ കാണപ്പെടാറുണ്ട്. ഇത് പരിഹരിക്കാൻ ഭക്ഷണത്തില്‍ പനീർ ഉള്‍പ്പെടുത്തുന്നത് സഹായകമാകും.
പനീറില്‍ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലെ സിങ്ക് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി, അണുബാധ പോലെയുള്ളവയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്. അസുഖം വരുമ്ബോള്‍ ശരീരത്തിന് ഊർജം നല്‍കാൻ പനീറിലെ പ്രോട്ടീൻ ഉപകരിക്കും.
കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഇത് നല്ലതാണ്.
ഇൻസുലിൻ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പനീറില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്.
കാർബോ കുറഞ്ഞതും പ്രോട്ടീൻ കൂടിയതുമായ പനീർ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പറ്റിയ മികച്ച ആഹാരമാണ്. ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുമെന്നതിനാല്‍ അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കാൻ പനീർ സഹായിക്കും.എന്നാല്‍ കാലറി അധികമായതിനാല്‍ അമിതമായ അളവില്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ജനിതക പ്രശ്‌നങ്ങള്‍ക്ക് പനീർ പരിഹാരം നല്‍കും. ഗർഭിണികള്‍ പനീർ ആഹാരത്തിലുള്‍പ്പെടുത്തുന്നത് പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും.
പനീറില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്ത സമ്മർദ്ദം കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യും.
തലമുടി വളർച്ചയ്ക്കും പനീർ സഹായകമാവും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി തലമുടി തഴച്ചു വളരാൻ സഹായിക്കുന്നു.
മോണരോഗങ്ങളെയും എല്ല് തേയ്മാനം തുടങ്ങിയ അവസ്ഥയേയും പനീർ പ്രതിരോധിക്കുന്നു. അതിനാല്‍ പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും പോഷകങ്ങളും കുട്ടികള്‍ക്കും പ്രായമായവർക്കും ഒരു പോലെ നല്ലതാണ്.