play-sharp-fill
പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം; പീഡനക്കേസിൽ പ്രതിയായ ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം; പീഡനക്കേസിൽ പ്രതിയായ ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

കൊച്ചി: ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി. പരാതി പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്.

ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വി എസ് ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചിരുന്നു. കെ പി സി സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് ചന്ദ്രശേഖരന്‍ രാജിവെച്ചത്.


ഹൈക്കോടതിയിലെ വനിതാ അഭിഭാഷക കൂട്ടായ്മ ചന്ദ്രശേഖരനെതിരെ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു രാജി. ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും നടി പറയുന്നു. ചന്ദ്രശേഖരനെ കൂടാതെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്.