video
play-sharp-fill

അറവുശാലക്ക് പൂട്ട് വീണു, ഈ​സ്റ്റ​റി​ന് ഇ​റ​ച്ചി വാങ്ങാൻ‍ കോട്ടയംകാർ കുറച്ചു വിയർക്കും

അറവുശാലക്ക് പൂട്ട് വീണു, ഈ​സ്റ്റ​റി​ന് ഇ​റ​ച്ചി വാങ്ങാൻ‍ കോട്ടയംകാർ കുറച്ചു വിയർക്കും

Spread the love

സ്വന്തംലേഖകൻ

കോ​ട്ട​യം : വർഷങ്ങളുടെ പഴക്കമുള്ള കോട്ടയം ന​ഗ​ര​സ​ഭയുടെ അ​റ​വു​ശാ​ല പൂ​ട്ടി​യ​തു ഈ​സ്റ്റ​റി​ന് പണിയാകും. കാലപ്പഴക്കം കാരണം നഗരസഭ അടച്ചുപൂട്ടിയ അറവുശാലയെ ആശ്രയിച്ചിരുന്നത് നിരവധി ആളുകളായിരുന്നു. ഏ​പ്രി​ല്‍ ഒന്നിനാണ് അ​റ​വ് ശാ​ല പൂ​ട്ടി​യ​​ത്, ഇതോടെ ഇവിടുത്തെ അമ്പതോളം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഈസ്റ്ററിന്റെ തിരക്കുള്ള സമയമായതിനാൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് താ​ല്‍​ക്കാ​ലി​ക അറവുശാലക്കുള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മ​ട്ട​ണ്‍ ആ​ന്‍​ഡ് ബീ​ഫ് സ്റ്റാ​ള്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി തോ​മ​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ സ​മ​യം ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് താ​ല്‍​ക്കാ​ലി​ക അ​റ​വു​ശാ​ല​യ്ക്ക് ലൈ​സ​ന്‍​സ് ന​ല്കു​ന്ന​തിന് ത​ട​സ​മി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.പി.ആർ സോനയും അ​റി​യി​ച്ചു.
നി​ല​വി​ലു​ള്ള കെ​ട്ടി​ടം എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഇ​ടി​ഞ്ഞു വീ​ഴാ​മെ​ന്നും അ​വി​ടെ അ​റ​വു ശാ​ല അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും മ​റ്റ് സ്ഥ​ലം ക​ണ്ടെ​ത്തി അ​പേ​ക്ഷ ന​ല്കി​യാ​ല്‍ അ​നു​വ​ദി​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. കോ​ടി​മ​ത​യി​ല്‍ നിർമ്മാണം പൂർത്തിയാക്കിയിട്ടും സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭയുടെആ​ധു​നി​ക അ​റ​വ് ശാ​ല വർഷങ്ങളായി തുറന്നു കിടക്കുകയാണ്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും മ​റ്റു​മു​ള്ള എ​ഗ്രി​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മേ വ​യ്ക്കാ​നാ​വു. അ​തി​നാ​ലാ​ണ് വൈ​കു​ന്ന​ത് എന്നാണ് സംഭവത്തിൽ നഗരസഭയുടെ പ്രതികരണം. അ​തു​വ​രെ താ​ല്‍​ക്കാ​ലി​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.