Spread the love

ഉറങ്ങുന്നതിനു മുൻപ് പാല്‍ കുടിക്കുന്നത് ചിലരുടെയെങ്കിലും ശീലമാണ്. ഇത് നല്ല ഉറക്കവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

video
play-sharp-fill

ഏത് കാലാവസ്ഥയിലും രാത്രി ഉറങ്ങുംമുമ്ബ് പാല് കുടിക്കുന്ന ശീലം കുട്ടിക്കാലം മുതലേ നമ്മുടെ ദിനചര്യയിലുണ്ട്. പാല്‍ കുടിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട് എന്നാല്‍ അതുപോലെ ചില ദോഷങ്ങളുമുണ്ട്.

അലർജിയുള്ളവർ: പാലില്‍ ലാക്ടോസും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചിലർക്ക് അലർജിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഇവർ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ അസുഖത്തെ കൂടുതല്‍ വഷളാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിലെ പ്രശ്നങ്ങള്‍: പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ചിലരില്‍ ഗ്യാസ്, വയറ്റില്‍ നീര്, വയറിളക്കം എന്നിവയ്ക്ക് കാരണമാക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാർ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ: പാലില്‍ കലോറി കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി പാല്‍ കുടിക്കുന്നത് ഒഴിവാക്കുക.

ഉറങ്ങാൻ ബുദ്ധിമുട്ട്: പാലില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളെ ഉറങ്ങാൻ സഹായിക്കും. എന്നാല്‍ ചിലർക്ക് ഇതിലൂടെ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് ഇത്തരക്കാർ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കണം.

കഫം: പാല്‍ കുടിക്കുമ്ബോള്‍ ചിലർക്ക് കഫക്കെട്ട് ഉണ്ടാകും. ഇതിലൂടെ മൂക്കടപ്പും മൂക്കൊലിപ്പും ഉണ്ടാകാം. ഇത് ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് കഫത്തിന്റെ പ്രശ്‌നം ഉള്ളവർ രാത്രിയില്‍ പാല്‍ കുടിക്കരുത്.