video
play-sharp-fill

Thursday, May 22, 2025
HomeElection 2k19ദയനീയ തോൽവി മറികടക്കുവാൻ സി.പി.എം. പണമൊഴുക്കുന്നു: ജോഷി ഫിലിപ്പ്

ദയനീയ തോൽവി മറികടക്കുവാൻ സി.പി.എം. പണമൊഴുക്കുന്നു: ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ദയനീയ പരാജയം ഉറപ്പായ സി.പി.എം. തെരഞ്ഞെടുപ്പ് രംഗത്ത് കേട്ടുകേൾവിയില്ലാത്തവിധം പണമൊഴുക്കി മുഖംരക്ഷിക്കുവാൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്പ് ആരോപിച്ചു. ആദ്യഘട്ട പ്രചരണത്തിൽ ഇവർ കാണിച്ച സാമ്പത്തിക ധാരാളിത്തവും, ധൂർത്തും ജനങ്ങൾ പുശ്ചിച്ചു തള്ളിയതാണ്. ജനവികാരത്തെ പണവും, അധികാരവും ഉപയോഗിച്ച് പ്രതിരോധിക്കുവാനുള്ള നീക്കമാണ് സി.പി.എമ്മും, ബിജെപിയും ഇപ്പോൾ നടത്തുന്നത്. ഇരുപാർട്ടികളുടെയും സ്ഥാനാർത്ഥികൾ ചെലവഴിക്കുന്ന ഭീമമായ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തണം. കോട്ടയത്ത് നിലനില്ക്കുന്ന സർവ്വമത സാഹോദര്യത്തിന്റെ അന്തരീക്ഷം തകർത്ത് വർഗ്ഗീയ വികാരമിളക്കി വോട്ടാക്കി മാറ്റുവാൻ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങൾ മാപ്പർഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments