Spread the love

മലപ്പുറം: തിരൂരില്‍ രണ്ടംഗ സംഘം ഹോട്ടല്‍ അടിച്ചു തകർത്തു. ഉടമയടക്കം മൂന്ന് പേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട്

video
play-sharp-fill

തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഭക്ഷണം പാർസല്‍ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. യുവാക്കള്‍ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

ഹോട്ടല്‍ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കല്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.