play-sharp-fill
ഒരൊറ്റ രാത്രിയിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; തുണിക്കട, ഹോട്ടൽ, പച്ചക്കറി കട, രണ്ട് ഇറച്ചിക്കടകൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച; തുണിക്കടയിൽ നിന്നും 50,000 രൂപയും ഹോട്ടലിൽ നിന്നും 10,000 രൂപയും മറ്റു കടകളിൽനിന്നും മേശയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു;  മോഷണം നടന്നത് പോലീസ് സ്റ്റേഷന്‍റെ 500 മീറ്റർ ചുറ്റളവിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കടകളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യം ഇറച്ചിക്കടയിലെ സിസിടിവിയിൽ പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ഒരൊറ്റ രാത്രിയിലാണ് കടയ്ക്കലിലെ 5 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. തുണിക്കട, ഹോട്ടൽ, പച്ചക്കറി കട, രണ്ട് ഇറച്ചിക്കടകൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച. കടകളുടെ പിൻഭാഗത്തെ ഭിത്തി തുരന്നും ഷീറ്റ് തകർത്തുമാണ് ഉള്ളിൽ കടന്നിരിക്കുന്നത്.

ഇറച്ചിക്കടയിലെ സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞു. തുണി ഉപയോഗിച്ച് തല മറച്ചാണ് ഇയാൾ എത്തിയത്. എന്നാൽ, മുഖത്തിന്‍റെ ചില ഭാഗങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുണിക്കടയിൽ നിന്നും 50,000 രൂപയും ഹോട്ടലിൽ നിന്നും 10,000 രൂപയും കവർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് കടകളിലും മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. കടയ്ക്കൽ പോലീസ് സ്റ്റേഷന്‍റെ 500 മീറ്റർ ചുറ്റളവിലാണ് മോഷണങ്ങൾ അരങ്ങേറിയത്. പരമാവധി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം തുടരുന്നു. കവർച്ച നടത്തിയത് ഒരാൾ മാത്രമാണോ, കൂടുതൽ പേരുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.