play-sharp-fill
ബസ് കൊണ്ടുപോയത് രാത്രിയിൽ മറ്റു യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി; ബസ് കടത്തിക്കൊണ്ടുപോയത് പഴയ ഡ്രൈവർ

ബസ് കൊണ്ടുപോയത് രാത്രിയിൽ മറ്റു യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി; ബസ് കടത്തിക്കൊണ്ടുപോയത് പഴയ ഡ്രൈവർ

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയിൽ മറ്റു യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകി.

പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പോലീസ്. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് പഴയ ഡ്രൈവർ കടത്തികൊണ്ടുപോയത്.


ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയ വിവരം ഉടമ അറിയുന്നത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുമ്പിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ ബസ് ഉടമ ഷോണി പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് കാണാതായത്. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്.