കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന മദ്യവുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് കണ്ടെത്തിയത് കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന 26 പാക്കറ്റ് മദ്യം

Spread the love

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പോലീസ് പിടിയിൽ. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 29കാരൻ പിടിയിലായത്.

ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്. കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്ന പാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ, എ എസ് ഐ ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഷൈജു, സിവിൽ പോലീസ് ഓഫീസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പരിരോധന സംഘത്തിലുണ്ടായിരുന്നത്.