play-sharp-fill
അങ്ങാടി മരുന്നിന്റെ മറവിൽ വ്യാജമദ്യ വിൽപ്പന: 77 കുപ്പി വ്യാജമദ്യവുമായി സ്ത്രീ ഉൾപ്പെടെ 3 പേർ എക്സൈസിന്റെ പിടിയിൽ

അങ്ങാടി മരുന്നിന്റെ മറവിൽ വ്യാജമദ്യ വിൽപ്പന: 77 കുപ്പി വ്യാജമദ്യവുമായി സ്ത്രീ ഉൾപ്പെടെ 3 പേർ എക്സൈസിന്റെ പിടിയിൽ

 

കൊച്ചി: ബുക്ക് ചെയ്താൽ വീടുകളിൽ മദ്യം എത്തിക്കുന്ന സംഘം വ്യാജ മദ്യവുമായി എക്സൈസിന്‍റെ പിടിയിൽ. കാക്കനാട് സ്വദേശികളായ സുരേഷ് (52), സുരേഷിന്‍റെ ഭാര്യ മിനി (47), ഫസലു എന്ന നാസർ (42 വയസ്സ്) എന്നിവരാണ് പിടിയിലായത്.

 

അങ്ങാടി മരുന്നുകളുടെ കച്ചവടം നടത്തിയിരുന്ന പ്രതികൾ അതിന്റെ മറവിലാണ് മദ്യം വിതരണം ചെയ്തിരുന്നത്. പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ട് വന്ന അര ലിറ്ററിന്‍റെ 77 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു.


 

കാക്കനാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഓർഡർ എടുത്തിരുന്നുള്ളൂ. മദ്യവിൽപ്പന പരിസരവാസികൾ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രധാനമായും ഇതര സംസ്ഥാനക്കാരുടെ ക്യാംപുകൾ കേന്ദ്രീകരിച്ചാണ് ബുക്കിങ് എടുത്തിരുന്നത്. ഓർഡർ പിടിച്ച് കൊടുത്തിരുന്നത് നാസർ ആണെന്ന് എക്സൈസ് അറിയിച്ചു.

 

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, എറണാകുളം എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് രഹസ്യമായി നടത്തി വന്നിരുന്ന കച്ചവടം പിടികൂടിയത്.