play-sharp-fill
വാട്സാപ്പ് വഴി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കും, ക്ലാസ് കഴിഞ്ഞാലും ലാബില്‍ നില്‍ക്കാൻ ആവശ്യപ്പെടും ; വാല്‍പ്പാറ ഗവ. കോളേജില്‍ കൂട്ട ലൈംഗികാതിക്രമം; രണ്ട് അസി. പ്രൊഫസര്‍മാര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

വാട്സാപ്പ് വഴി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കും, ക്ലാസ് കഴിഞ്ഞാലും ലാബില്‍ നില്‍ക്കാൻ ആവശ്യപ്പെടും ; വാല്‍പ്പാറ ഗവ. കോളേജില്‍ കൂട്ട ലൈംഗികാതിക്രമം; രണ്ട് അസി. പ്രൊഫസര്‍മാര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂർ : വാല്‍പ്പാറ സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസർമാർ ഉള്‍പ്പെടെ നാല് ജീവനക്കാർ അറസ്റ്റില്‍.

കോളേജിലെ അസി. പ്രൊഫസർമാരായ എസ്. സതീഷ്കുമാർ(39), എം. മുരളീരാജ്(33), ലാബ് ടെക്നീഷ്യൻ എ. അൻപരശ്(37), സ്കില്‍ കോഴ്സ് ട്രെയിനർ എൻ. രാജപാണ്ടി(37) എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമൻ പോലീസ് അറസ്റ്റ് ചെയ്തത്.


 

കോളേജിലെ ആറ് വിദ്യാർഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നാല് ജീവനക്കാരെ പോലീസ് പിടികൂടിയത്. പ്രതികളില്‍നിന്ന് പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാർഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസർ ആർ. അംബികയും കോളേജിയേറ്റ് എജ്യൂക്കേഷൻ റീജണല്‍ ജോ. ഡയറക്ടർ വി. കലൈസെല്‍വിയും വെള്ളിയാഴ്ച കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഇരുവരുടെയും മുന്നില്‍ വിദ്യാർഥിനികള്‍ പരാതി ആവർത്തിച്ചു. ഇതോടെ പരാതി പോലീസിന് കൈമാറുകയും പ്രതികളായ നാലുപേരെയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജിലെ വിദ്യാർഥിനികള്‍ക്ക് വാട്സാപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നത് പതിവാണെന്നാണ് പ്രതികള്‍ക്കെതിരായ പ്രധാന ആരോപണം. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികള്‍ വിദ്യാർഥിനികളോട് ലാബില്‍ നില്‍ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയുംചെയ്തു. ക്ലാസ് സമയത്തും ലാബിലുംവെച്ച്‌ ശരീരത്തില്‍ മോശമായരീതിയില്‍ സ്പർശിച്ചെന്നും വിദ്യാർഥിനികളുടെ പരാതിയില്‍ ആരോപിച്ചിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.