പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്
സ്വന്തം ലേഖകൻ
കൊച്ചി: പീഡന പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ മരട് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഇ മെയിൽ വഴിയാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0