video
play-sharp-fill
Cinema
മുകേഷിന്‍റെ  ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷൻസ് ജഡ്ജിക്ക് സിപിഎം ബന്ധം,  നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയ; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി

മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷൻസ് ജഡ്ജിക്ക് സിപിഎം ബന്ധം, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയ; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി

Spread the love

തൃശ്ശൂര്‍: മുകേഷിന്‍റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണം എന്ന ആവശ്യവുമായി അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി.

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ ആണെന്നും മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം നായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയ ആണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എന്നും അനില്‍ അക്കര വ്യക്തമാക്കി.

കത്തിന്‍റെ പൂര്‍ണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസിൽ ഏറ്റവും പ്രധാനപെട്ട തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപെട്ട വിഷയത്തിൽ ആരോപണ വിധേയയായ എറണാകുളം സ്പെഷ്യൽ ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് ഇപ്പോൾ മുകേഷ് എംഎൽഎ ക്കെതിരായ ലൈംഗിക പീഡനകേസിൽ പ്രതിയുടെ മുൻകൂർ ഹർജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പടിവിപ്പിച്ചതും.

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസിന്‍റെ മകളും പണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ജഡ്‌ജ്‌ ഹണി എം വർഗ്ഗീസ് ഈ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പടിക്കുന്നതും നീതിപൂർവ്വമാകില്ല.

ആയതിനാൽ ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എംഎൽഎയുടെ മുൻകൂർ ജ്യാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റി നീതിപൂർവമായ ഉത്തരവ് ഉണ്ടാകാൻ താല്പര്യപെടുന്നു