play-sharp-fill
കേരളമേ പോരൂ’..; വയനാടിൻ്റെ വേദനയ്ക്ക് സാന്ത്വനമേകിയ ദാസേട്ടൻ്റെ ഗാനം പങ്കുവെച്ച് മോഹൻലാൽ

കേരളമേ പോരൂ’..; വയനാടിൻ്റെ വേദനയ്ക്ക് സാന്ത്വനമേകിയ ദാസേട്ടൻ്റെ ഗാനം പങ്കുവെച്ച് മോഹൻലാൽ

ഒറ്റ രാത്രികൊണ്ട് ഒരു നാടിനേയും അവിടുത്തെ ജനങ്ങളെ ഒന്നടങ്കം ഉരുളെടുത്തുവെന്ന വാർത്ത കേരളക്കര കേട്ടതും കണ്ടതും ഒരു നടുക്കത്തോടെയായിരുന്നു.

മുണ്ടക്കൈ എന്ന നാടിന്റെ കണ്ണീരോർമ്മയ്‌ക്ക് ഒരു മാസമാകുമ്ബോള്‍ വയനാടിന്റെ വേദനയില്‍ സാന്ത്വനം പകർന്നുകൊണ്ട് മലയാളത്തിന്റെ സ്വന്തം യേശുദാസ് ആലപിച്ച ഗാനം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാല്‍.


‘കേരളമേ പോരൂ’ എന്ന ഗാനമാണ് മോഹൻലാല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. വയനാടിന്റെ നൊമ്ബരവും അതിജീവനവും ഉള്‍പ്പെടുത്തി കൊണ്ട് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഗാനം തയ്യാറാക്കിയത്. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും മോഹൻലാല്‍ പങ്കുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വയനാടിന്റെ വേദനയില്‍ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിന്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്‌നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം, വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നല്‍കുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം. രമേശ് നാരായണന്റെ സംഗീതത്തില്‍ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു.”- മോഹൻലാല്‍ കുറിച്ചു.

മുണ്ടക്കൈ ഗ്രാമത്തെ ഉരുള്‍ കവർന്ന് ഒരു മാസം പിന്നിടുമ്ബോള്‍ ഇനിയും 78 പേർ കാണാമറയത്താണ്. ഉറ്റവർക്കായി കണ്ണീർ പൊഴിക്കുമ്ബോഴും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ദുരിതബാധിതരും.