play-sharp-fill
തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി ; പൊലീസിൽ പരാതി നൽകി

തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി ; പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ

മല്ലപ്പള്ളി: തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം.


മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ എന്നയാൾ മലപ്പള്ളി ​ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാങ്ങിയ സാധനങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മേൽനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ അഭ്യർത്ഥിച്ചു.